Banner Ads

റോഡ് പ്രകോപനം അതിക്രമമായി: തൂക്കുപാലത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ക്രൂരമർദനം

ഇടുക്കി: തൂക്കുപാലത്ത് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്ക് നേരെ മർദനം. ബസ് നിർത്തിയപ്പോൾ കാറിന് കടന്നുപോകാൻ സ്ഥലം ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോട്ടയം – നെടുംകണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

കോട്ടയത്തുനിന്ന് നെടുംകണ്ടത്തേക്ക് വരികയായിരുന്ന ബസ് ബാലഗ്രാമിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിരുന്നു.ഈ സമയം ബസിന് പിന്നിലെത്തിയ കാറിന് മറികടന്നു പോകാൻ സ്ഥലം ലഭിച്ചില്ലെന്ന് ആരോപിച്ച് കാർ ഡ്രൈവർ അസഭ്യവർഷം നടത്തുകയും തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

വാക്കേറ്റത്തിന് പിന്നാലെ തൂക്കുപാലത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി കാർ ഡ്രൈവർ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിക്കുകയായിരുന്നു.