
പന്തളം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിന് മൂക്കിന് നിസ്സാര പരുക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്ന് വന്ന പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ സുകുമാരൻ നായരെ ഉടൻ തന്നെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം നിശ്ചയിച്ച പ്രകാരം പെരുമ്പളിക്കലിലെ ചടങ്ങിൽ പങ്കെടുക്കാൻ യാത്ര തിരിച്ചു.