
തിരുവനന്തപുരം : മന്ത്രി കെ എം ഷാജി നാല് കോടിയുടെ സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് ദുരൂഹവും നിയമവിരുദ്ധവുമാണെന്ന് എം വിജിൻ എംഎൽഎ. മന്ത്രി ഉപയോഗിക്കുന്ന നാല് കോടി വിലമതിക്കുന്ന വാഹനത്തിന് ലോഗ് ബുക്ക് ഉണ്ടോ എന്നും ഈ വാഹനം എവിടെയൊക്കെ പോകുന്നു അല്ലെങ്കിൽ എന്തിന് ഉപയോഗിക്കുന്നു എന്നതിന് കൃത്യമായ രേഖകൾ ഉണ്ടാകുമോ എന്ന് എം വിജിൻ ചോദിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി വാഹനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എം വിജിൻ പറഞ്ഞു. കേരളത്തിൽ നടക്കുന്ന ഇ ഡി നടപടികൾ യുഡിഎഫ്-ആർഎസ്എസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിവൈഎഫ്ഐ നേതാവ് ആരോപിച്ചു.
പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് ഇടതുപക്ഷത്തെ തകർക്കാനാണ് നീക്കം. കേരളത്തിൽ ആർഎസ്എസ് ആഗ്രഹിക്കുന്ന അജണ്ടകളാണ് നടപ്പിലാക്കുന്നത്. ആർസി, പികെ, ഒസി എന്നിവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമോ എന്ന് ഇഡി വ്യക്തമാക്കണം. രാഷ്ട്രീയ വേട്ടയാടലുകളെ ഡിവൈഎഫ്ഐ ശക്തമായി പ്രതിരോധിക്കുമെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.