
കൊല്ലം: ജില്ലയിലെ കടയ്ക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേവി ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി കടയ്ക്കലിൽ വെച്ച് അബിൻ സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. അബിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.