Banner Ads

എരുമേലി മുക്കൂട്ടുതറയിൽ വാഹനാപകടം ;കാർ തലകീഴായി തോട്ടിലേക്ക് മറിഞ്ഞു

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയായ ജോമോൻ കണ്ടത്തിൽ ആണ് അപകടസമയത്ത് കാറിൽ ഉണ്ടായിരുന്നത്.

അരായാഞ്ഞിലിമൺ കോസ്‌വേക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. റോഡിന്റെ വശത്തെ തോട്ടിലേക്ക് മറിഞ്ഞ കാറിൽ നിന്ന് നാട്ടുകാർ ഉടൻതന്നെ ഓടിയെത്തി ജോമോനെ രക്ഷപ്പെടുത്തി.

നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം തോട്ടിലേക്ക് തലകീഴായി മറിയുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.