Banner Ads

ആലപ്പുഴ ബീച്ചില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

ആലപ്പുഴ: ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്.അടഞ്ഞുകിടക്കുന്ന ഇന്ത്യന്‍ കോഫിഹൗസിന്‍റെ എതിര്‍വശത്ത് സമാന്തര ഫ്‌ളൈഓവറിന്‍റെ നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വെച്ചിട്ടുള്ള ഭാഗത്തുനിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും എക്‌സൈസും ചേര്‍ന്ന് ബീച്ചില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുമാസം പ്രായമുള്ള മൂന്നു കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.ഉദ്ദേശം 50 സെന്‍റീ മീറ്ററിലധികം വലുപ്പമുണ്ട്. ഗര്‍ഡറുകള്‍ നിര്‍മിച്ചശേഷം ചെറിയകമ്ബികള്‍ കൂട്ടിയിട്ടതിന് ഇടയിലാണ് കഞ്ചാവ് കിളിര്‍ത്തു നില്‍ക്കുന്നത് കണ്ടത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ ആലപ്പുഴ എക്‌സൈസ് സംഘം കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ട്.ബീച്ചില്‍ എത്തിയ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ചപ്പോള്‍ കുരുവീണു കിളിര്‍ത്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.


     
                
                

Leave a Reply

Your email address will not be published. Required fields are marked *