
മലപ്പുറം:വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലാണ് ഇന്ന് സംഭവം അരങ്ങേറിയത്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കോപിതനായ ഉപഭോക്താവ് ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലെന്‍മാന്‍ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്.പരിക്കേറ്റഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.വെട്ടുകത്തിയുമായി ഓഫീസിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. മറ്റ് ജീവനക്കാര്‍ ജീവഭയത്താല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുനില്‍ബാബുവിന്റെ കഴുത്തിനും പുറത്തുമാണ് പരിക്കേറ്റത്. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.