Banner Ads

തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ആശുപത്രിനുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തിയ നിലയിൽ.

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. സംഭവത്തെത്തുടർന്ന് പേട്ട പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഇവ ഉപയോഗിച്ചവയല്ല എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥർ ആരെങ്കിലും അബദ്ധത്തിൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നിലവിൽ ഒരു മുൻ ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

ഇദ്ദേഹത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.