ന്യൂഡൽഹി : ജിയോ, എയർടെല്‍, വിഐ എന്നീ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയതോടെ BSNL-ലേക്ക് മാറിയ നിരവധി ഉപഭോക്താക്കളാണുള്ളത്. BSNL യൂസേഴ്സിന് ഏറെ സന്തോഷം തരുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ കമ്പനി നടത്തിയിരിക്കുന്നത്. പുതിയ ഓഫർ അനുസരിച്ച് 24 ജിബി 4G ഡാറ്റയാണ് സൗജന്യമായി ലഭിക്കുന്നത്.
കമ്പനിയുടെ 25-ാം സ്ഥാപകദിനം ഒക്ടോബറില്‍ ആഘോഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. 24 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതിന് പ്രധാനമായും രണ്ട് നിബന്ധനകളാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്നിനും ഒക്ടോബർ 24നും ഇടയില്‍ റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ സേവനം ലഭിക്കുന്നത്. 500 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാർജ് വൗച്ചർ ഉപയോഗിക്കുന്നവർക്ക് അധിക ഡാറ്റയായി 24 ജിബി കിട്ടും. ഇത് സൗജന്യമായിരിക്കും. ഈ വിവരം BSNLന്റെ എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 24 വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഓഫറെന്നും കമ്പനി പ്രത്യേകം പരാമർശിക്കുന്നുണ്ട്.