
വൈക്കം: കായലോരബിച്ചിലെ കഫെ കുടുംബശ്രീ ഭക്ഷ്യമേളയാണ് ശ്രദ്ധേയമാകുന്നത്.കുടുംബശ്രീ ജില്ലാ മിഷൻ്റെയും നബാർഡിന്റെയും നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേള.കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകരാണ് ഇവിടെ അണിനിരക്കുന്നത്.
ഒരു ജില്ലകളിൽ നിന്നുള്ള രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കാനായി മേളയിൽ എത്തിയത് നൂറോളം കുടുംബശ്രീ അംഗങ്ങളാണ്.കുടുംബശ്രീകളുടെ വിവിധ യൂണിറ്റുകളുടെ സ്വാദിഷ്ടമായ വിഭവങ്ങളും തനതുൽപന്നങ്ങളും മേളയിലുണ്ട്.ലൈവ് ഫുഡ് സ്റ്റാളുകളും ലൈവ് ജ്യൂസ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കോട്ടയം യൂണിറ്റ് ഒരുക്കിയിരിക്കുന്ന ചെട്ടിനാട് ചിക്കൻ ബിരിയാണി, ചിക്കൻ വറവൽ.
ഇടുക്കി യൂണിറ്റിന്റെ പിടിയും കോഴിക്കറിയും, കാസർകോഡിന്റെ ചിക്കൻ സുക്കയും നെയ്യ് പത്തിരിയുമെല്ലാം കഴിച്ച് വൈക്കം കായൽ ബീച്ചിലിരുന്ന് ആസ്വദിക്കുകയാണ് ഇവരെല്ലാം .കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ബാലസഭകുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബിജു, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജഷ്, കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി അഭിലാഷ് കെ.ദിവാകർ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, തുടങ്ങിയവർ ഇതിന്റെ വിജയത്തിനായി ഒപ്പമുണ്ട് .11 ന് മേള സമാപിക്കും