Banner Ads

കാത്തിരിപ്പിന് അവസാനം; കോടിമത പാലത്തിന്‍റെ നിര്‍മാണം തുടങ്ങി

കോട്ടയം: ദീർഘകാലമായി നിർമാണം നിലച്ചിരുന്ന പാലത്തിന്‍റെ നിർമാണത്തിന് വീണ്ടും തുടക്കമായി. എംസി റോഡിലെ കോടിമത രണ്ടാം പാലത്തിന്‍റെ പൈലിംഗ് നടപടികളാണ് ഇന്ന് ആരംഭിച്ചത്.ശേഷിക്കുന്ന സ്പാനുകളുടെയും അപ്രോച്ച്‌ റോഡിനായുള്ള അഞ്ച് ലാൻഡ് സ്പാനുകളുടെ പൈലിംഗ് ജോലികള്‍ക്കാണ് ഇന്ന് തുടക്കമായിരിക്കുന്നത്.12 മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്.പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.49 കോടി രൂപ പാലം നിർമാണത്തിനായി ചിലവ് വരും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *