
മങ്കൊമ്പ് (ആലപ്പുഴ): പുളിങ്കുന്നിൽ വിമുക്തഭടനെ വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വി.ജി. സന്തോഷ് കുമാർ (56) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ശക്തമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ഓഗസ്റ്റ് എട്ടിനാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി പുറത്തുകണ്ടത്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മക്കളും ഏറെനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. കൂടെയുണ്ടായിരുന്ന അമ്മ രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മാറുകയും രണ്ടാഴ്ച മുൻപ് മരണപ്പെടുകയും ചെയ്തിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരികെ എത്തിയ സന്തോഷ് കുമാർ വീട്ടിൽ തനിച്ചായിരുന്നു താമസം.പൊലീസ് നടപടികൾ സ്വീകരിച്ചുസംഭവത്തിൽ പുളിങ്കുന്ന് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.