
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.
കേരള തീരം: സെപ്റ്റംബർ 22 രാത്രി 8:30 മുതൽ 24 ഉച്ചയ്ക്ക് 2:30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.കന്യാകുമാരി നീരോടി മുതൽ ആരോകൃപുരം വരെയുള്ള തീരങ്ങളിൽ സെപ്റ്റംബർ 22 രാവിലെ 5:30 മുതൽ 24 രാവിലെ 11:30 വരെ സമാനമായ തിരമാലകൾ ഉണ്ടാകും.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ, അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറിത്താമസിക്കണം.ചെറിയ മത്സ്യബന്ധന യാനങ്ങൾ ഈ സമയത്ത് കടലിൽ ഇറക്കുന്നതും, കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണം.