Banner Ads

വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുള്ള വിലക്ക് പിൻവലിച്ചു; മേപ്പാടിയിലും കുറുവയിലും നിയന്ത്രണം തുടരും

കല്‍പ്പറ്റ: ശക്തമായ മഴ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥ പ്രവചനത്തിൽ മാറ്റം വന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുൻപത്തെ ജാഗ്രത നിർദേശമനുസരിച്ച് ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സാഹസിക വിനോദ കേന്ദ്രങ്ങൾ, ഹോംസ്റ്റേകൾ, ക്വാറികൾ, മണ്ണ് നീക്കൽ തുടങ്ങിയവയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.

എന്നാൽ, നിലവിൽ ജൂലൈ 11 മുതൽ 14 വരെയുള്ള തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ‘പച്ച അലർട്ട്’ (ഗ്രീൻ അലർട്ട്) പ്രഖ്യാപിച്ചതോടെയാണ് ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയത്.മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8, 9, 10, 11, 12, 13 വാർഡുകളിലെ ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് തുടരും.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ഗുഹ, മാനന്തവാടി താലൂക്കിലെ മുനീക്വാറികൾക്കും മണ്ണ് നീക്കത്തിനും അനുമതിയില്ലജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും, ക്വാറികളുടെ പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിരോധനം അതേപടി തുടരും.കർശന മുന്നറിയിപ്പ് ജില്ലാ ഭരണകൂടത്തിന്റെ ഈ സുരക്ഷാ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.