Banner Ads

അയ്യപ്പ സംഗമം ധൂർത്തല്ല; വി. മുരളീധരന് മറുപടിയുമായി കെ.കെ. ശൈലജ

തിരുവനന്തപുരം : ശബരിമല അയ്യപ്പ സംഗമം ധൂർത്താണെന്ന വി. മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി സി.പി.എം. നേതാവ് കെ.കെ. ശൈലജ. ചിലരുടെ യഥാർഥ സ്വഭാവം ഇതോടെ വ്യക്തമാവുകയാണെന്ന് അവർ വിമർശിച്ചു. അന്താരാഷ്ട്ര പ്രസക്തിയുള്ള തീർത്ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും ശൈലജ പറഞ്ഞു.

ശബരിമലയിൽ യാതൊരു വിവേചനവുമില്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. സർക്കാരും ദേവസ്വം വകുപ്പ് മന്ത്രിയും അയ്യപ്പ സം​ഗമത്തിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി. നിരവധി പേർ സംഭാവന നൽകാൻ തയ്യാറാണ്. ശബരിമലയുടെ തനിമ നിലനിർത്തിക്കൊണ്ടാണ് ഈ നീക്കങ്ങൾ. ഇതിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി.