Banner Ads

ഞാങ്ങാട്ടിരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പട്ടാമ്പി: പട്ടാമ്പി-തൃത്താല പാതയിൽ ഞാങ്ങാട്ടിരിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ യാത്രക്കാരെ ഇറക്കി തിരികെ കോട്ടക്കലിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

കൂറ്റനാട് നിന്ന് തൃത്താല വഴി പോകേണ്ടിയിരുന്ന ഓട്ടോയ്ക്ക് വഴി തെറ്റിയതിനെത്തുടർന്ന് പട്ടാമ്പി-തൃത്താല പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഞാങ്ങാട്ടിരിയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ഡ്രൈവർ കോട്ടക്കൽ സ്വദേശി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.