Banner Ads

കോഴിക്കോട് മുക്കത്ത് ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിൽ പരാതി നൽകി

കോഴിക്കോട്: ജില്ലയിലെ മുക്കത്ത് ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനിൽ വെച്ചാണ് സംഭവം നടന്നത്.

മാരുതി ഒമ്നി വാനിൽ എത്തിയ സംഘം കുട്ടിയുടെ കൈയ്യിൽ പിടിച്ച് ബലമായി കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.