
തിരുവനന്തപുരം : കടയ്ക്കാവൂരിൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ വധശ്രമം. കടയ്ക്കാവൂർ സ്വദേശിനി വിജിക്ക് (38) നേരെയാണ് ആക്രമണം നടന്നത്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റു. ഒരു കൈ പൂർണ്ണമായും വെട്ടിമാറ്റപ്പെട്ട നിലയിലാണ്.
വിജിയുടെ രണ്ടാം ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ഭർത്താവിനായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.