
തിരുവനന്തപുരം: അപകടത്തിൽ ആളപായമില്ല.തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സംഭവ സമയം എട്ടോളം ജീവനക്കാർ കമ്ബനിയിലുണ്ടായിരുന്നു. ഫയർ എസ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ഇവർ ശ്രമിച്ചെങ്കിലും തീ ആളി പിടിക്കുകയായിരുന്നു.
നിർമാണസാമഗ്രികൾക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകൾ ഉൾപ്പെടെ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്.ബ്ലീച്ചിങ് പൗഡർ, ടോയ്ലറ്റ് ക്ലീനിങ് ലോഷനുകൾ, ഹാൻഡ് വാഷുകൾ എന്നിവയുടെ നിർമാണ കേന്ദ്രത്തിലാണ് തീ പടർന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ഫൈബർ ഷീറ്റിട്ട മേൽക്കൂര മുഴുവനും കത്തിനശിച്ചു. രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്