Banner Ads

ആറളം ഫാം പുനരധിവാസ മേഖലയിൽ ; തമ്ബടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് ആരംഭിക്കും

ആറളം: അമ്‌ബതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുള്ളത് കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് ആരംഭിക്കും.ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധിച്ചവർക്ക് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയിരുന്നു.രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്റെ ദൗത്യം പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള ജോലിയും ഉടൻ തുടങ്ങും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം കൈമാറി വന്യജീവി ആക്രമണങ്ങൾക്കെതിരെ സണ്ണി ജോസഫ് എംഎൽഎ ഇന്ന് ഇരിട്ടിയിൽ ഉപവാസ സമരം നടത്തുക

Leave a Reply

Your email address will not be published. Required fields are marked *