
പത്തനംതിട്ട : ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുപ്പത്തിരണ്ടുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതിലൂടെയും മാത്രമേ ബലാത്സംഗം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.