Banner Ads

കേരളത്തിന് നൽകിയ തുകകൾ രാജ്യസഭയിൽ നിരത്തി ; ധനമന്ത്രി നിർമ്മല സീതാരാമൻ

ഡൽഹി:കേരളത്തിന് നൽകിയ കോടികളുടെ കണക്കുകൾ രാജ്യസഭയിൽ നിരത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻമോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു. യുപിഎയുടെ 2004 മുതൽ 2014 വരെയുള്ള കാലയളവിൽ കിട്ടിയത് 46.300 കോടി രൂപയായിരുന്നു.

239% വർധന.2014-24 കാലയളവിൽ ഗ്രാൻഡായി 1.56 ലക്ഷം കോടി നൽകി യൂ പി എ കാലത്ത് 2004 മുതൽ 2014 കിട്ടിയത് 25,630 കോടി രൂപ. കൊവിഡ് കാലത്ത് പലിശരഹിത വായ്പയായി 2,715 കോടി കേരളത്തിന് നൽകി. 50 വർഷത്തേക്കാണ് നൽകിയത്. മോദിയുടെ കാലത്തേത് പോലെ കേരളത്തിന് ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ രാജ്യസഭയിൽ അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *