Banner Ads

പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ശബരിമലയിൽ വിതരണം ചെയ്‌തെന്ന ആക്ഷേപം ; ഗൗരവതരമെന്ന് ഹൈക്കോടതി

പത്തനംതിട്ട:പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്‌തെന്ന ആക്ഷേപം ഗൗരവമായി അന്വേഷിക്കണം എന്ന് ഹൈക്കോടതി,ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായ വിശ്വാസികള്‍ക്ക് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തുവെന്നാണ് പരാതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രത്തെ പരിശോധിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രേഖാമൂലം മറുപടി നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.മഴയും ഈര്‍പ്പവും കാരണമാകാം പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *