കോട്ടയം : മലയാളികള്‍ക്ക് ഏറെ ഇഷ്ടം നല്ല ചൂടായ എണ്ണയില്‍ വറുത്ത് കോരിയെടുക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാനാണ്. പൊതുവെ പറയപ്പെടുന്നത് ഇങ്ങനെ വറുത്തെടുത്ത ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണെന്നാണ്.
എന്നാല്‍ അവയൊന്നും തന്നെ നമ്മുടെ ഈ ശീലത്തെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. ഇങ്ങനെ വറുക്കാനും പൊരിയ്ക്കാനുമെല്ലാമായി ധാരളം എണ്ണയാണ് നമുക്ക് ആവശ്യമായി വരുന്നത്. നമ്മുടെ നാട്ടിലെ പല വീടുകളിലും ചെയ്യാറുള്ളത് ചിക്കനും മീനുമെല്ലാം വറുത്ത എണ്ണ പിന്നീട് കളയുകയാണ് പതിവ്.
ഇതിന് കാരണം എണ്ണയില്‍ മസാല കലരും എന്നതാണ്. പപ്പടം കാച്ചിയ എണ്ണ വരെ ഇങ്ങനെ കളയുന്നവർ ഉണ്ട്. എന്നാല്‍ ഇനി ഇങ്ങനെ വറുത്ത എണ്ണകള്‍ ഒന്നും കളയേണ്ടത്തിന്റെ യാതൊരു ആവശ്യവുമില്ല. ഈ ഒരു സൂത്രം പ്രയോഗിച്ചു കൊണ്ട് മസാലയെല്ലാം മാറിയ നല്ല തെളിഞ്ഞ എണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാം.
ഇത് കറികളിലും നമുക്ക് ഉപയോഗിക്കാം. ഇതിനായി ഒരു പൊടിയുടെ ആവശ്യം മാത്രം മതി.ഇതിനായി നമുക്ക് വേണ്ടത് കൂവപ്പൊടിയാണ്. വറുത്ത് കോരിയെടുത്ത എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ഗ്യാസില്‍ വച്ച് . ഇത് നന്നായി ചൂടാകാൻ അനുവദിയ്ക്കുക.
ഇത് ചൂടായി വരുമ്പോഴേക്കും ഒരു പാത്രത്തില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ കൂവപ്പൊടി എടുത്ത് വെള്ളം ഒഴിച്ച് നന്നായി കലക്കുക. കട്ടകള്‍ ഇല്ലാത്ത രീതിയില്‍ ഇവ യോജിപ്പിക്കണം. ഇനി തിളച്ച എണ്ണയിലേക്ക് ഈ കൂവപ്പൊടിയുള്ള വെള്ളം സ്പൂണില്‍ എടുത്ത് ഒഴിച്ച് കൊടുക്കുക.
പിന്നീട് വീണ്ടും ചൂടാകാനായി അനുവദിക്കുക. ചൂടായി വരുമ്പോൾ ഈ കൂവപ്പൊടി കട്ട പിടിച്ച് എണ്ണയിലെ മസാലയും കറുത്ത പൊടിയുമെല്ലാം ആഗിരണം ചെയ്യുകയും എണ്ണ പുതിയത് പോലെ ആകുന്നതായി കാണുകയും ചെയ്യും.
എണ്ണയിലെ കരടുകള്‍ പൂർണമായി നീങ്ങിയതിന് ശേഷം ഗ്യാസ് സ്റ്റൗ ഓഫ് ആക്കുക. ചൂടാറിയ ശേഷം ഈ എണ്ണ അരിച്ച് എടുത്ത് ഉപയോഗിക്കാം. എണ്ണയിലെ കരടുകള്‍ നീക്കം ചെയ്യാൻ വേണ്ടി മാത്രമാണ് ഈ രീതി ഉപയോഗിക്കാൻ കഴിയുക. എണ്ണ പൂർണമായിട്ടും ശുദ്ധീകരിക്കാൻ ഈ വിദ്യ ഉപയോഗിക്കാൻ കഴിയില്ല. ഈ രീതിയില്‍ കരട് നീക്കിയ എണ്ണ ഈ രണ്ടിലധികം കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിക്കാനും പാടില്ല.