Banner Ads

ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം

വരുന്ന അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പ്.
ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി. ഇതിനുള്ള സുപ്രധാന കാരണം അന്വേഷിച്ച മുന്നോട്ട് പോയപ്പോൾ വായു മലിനീകരണത്തിന്റെ പ്രധാനകാരണം.

അയല്‍ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അല്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോണ്‍മെന്റ് വ്യക്തമാക്കി. മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്നുമാണെന്നും റിപ്പോർട്ടിൽ പറയുന്നു . 4.44% മാത്രമാണ് കാർഷിക അവശിഷ്ടങ്ങളില്‍ നിന്നും ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്


 

Leave a Reply

Your email address will not be published. Required fields are marked *