Banner Ads

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി ; അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടിയെടുക്കുക.നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്. പാങ്ങോട് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.ഇന്നു തന്നെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ നൽകിയേക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം കൂടുതൽ തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും.

അതേസമയം അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അഫാൻ ജയിലുദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *