Banner Ads

“സെൻസസ് ഡ്യൂട്ടിക്കിടെ അപകടം; കോട്ടയത്തും കാസർകോട്ടും ഉദ്യോഗസ്ഥർക്ക് വളർത്തുനായ്ക്കളുടെ കടിയേറ്റു”

കോട്ടയം/കാസർകോട്: സംസ്ഥാനത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് വളർത്തുനായ്ക്കളുടെ കടിയേറ്റു. കോട്ടയം, കാസർകോട് ജില്ലകളിലാണ് ഇത്തരത്തിൽ ദാരുണമായ സംഭവങ്ങളുണ്ടായത്.കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ വെച്ചാണ് ഏറ്റുമാനൂർ സ്വദേശിയായ വി.എസ്. ശ്യാംഗോപാലിന് പരിക്കേറ്റത്. വിവരശേഖരണത്തിനായി ഒരു വീട്ടിലെത്തിയ ഇദ്ദേഹത്തെ അവിടെയുണ്ടായിരുന്ന വളർത്തുനായ കടിക്കുകയായിരുന്നു.

ഒരു വയോധിക മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റ ശ്യാംഗോപാൽ അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.മറ്റൊരു സംഭവം നടന്നത് കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്താണ്. സെൻസസ് ഡ്യൂട്ടിക്കെത്തിയ മുഹമ്മദ് കബീറിനാണ് ഇവിടെ വെച്ച് വളർത്തുനായയുടെ കടിയേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജി.എൽ.പി. സ്കൂൾ അധ്യാപകനുമായ മുഹമ്മദ് കബീർ വിവരശേഖരണം നടത്തുന്നതിനിടെ വീട്ടിലെ നായ ചങ്ങല പൊട്ടിച്ച് വന്ന് ആക്രമിക്കുകയായിരുന്നു.