Banner Ads

പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവo ; കാർ ഓടിച്ച സാബിത് റഹ്മാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് മരണം സംഭവിച്ചത്.വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കാർ ഓടിച്ച സാബിത് റഹ്മാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ആൽവിനെ ഇടിച്ച ബെൻസ് ജി വാഗൺ സാബിത് ആണ് ഓടിച്ചിരുന്നത്.കൂടെ ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ചിരുന്ന റയീസിന്‍റെ ലൈസെൻസ് 6 മാസത്തേക്കും റദ്ദാക്കുകയും ചെയ്തു.

ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നു. രണ്ട് വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. ഒരു വർഷത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *