
കുന്നംകുളം: കീഴൂരിൽ തെങ്ങ് കയറുന്നതിനിടെ അസം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. അസം സ്വദേശി ഇജാജുൽ ഹഖ് (23) ആണ് അപകടത്തിൽ മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു സംഭവം.തെങ്ങുകയറുന്നതിനിടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഓലപ്പട്ട വലിച്ച് താഴെയിടാൻ ശ്രമിക്കവേ തോട്ടി സമീപത്തെ ലൈനിൽ തട്ടി ഇജാജുലിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഷോക്കേറ്റതിനെ തുടർന്ന് ഇയാൾ തെങ്ങിൽ നിന്ന് സമീപത്തെ വെള്ളക്കെട്ടിലേക്ക് വീണു.വിവരം അറിഞ്ഞെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.