Banner Ads

കേരളത്തിൽ വീണ്ടും വൈദ്യുതി പ്രതിസന്ധി; ഇന്ന് രാത്രി സർവ്വത്ര പവർകട്ടിന് സാധ്യത

തിരുവനന്തപുരം : കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വൈകീട്ട് 6:30 മുതൽ രാത്രി 12:00 മണി വരെയുള്ള സമയത്ത് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വൈകീട്ട് 6:30 നും രാത്രി 12:00 നും ഇടയിൽ സംസ്ഥാനത്തുടനീളം നിയന്ത്രിതമായി പവർകട്ട് അല്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരാകുന്നത്. അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.