കോഴിക്കോട് : അതിവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് മുക്കത്തെ ബസ് സ്റ്റാന്‍ഡിന് സമീപത്തായി രാത്രി 8.10 ഓടെയാണ് സംഭവം നടക്കുന്നത്. ബൈക്ക് യാത്രക്കാരായ കാരശ്ശേരി കല്‍പൂര്‍ സ്വദേശി സല്‍മാനും ഭാര്യയ്ക്കുമാണ് പരിക്ക് പറ്റിയത്.
അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരെ നാട്ടുകാര്‍ ചേർന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ. പോലീസ് നടത്തിയ അന്വേഷണത്തിൽ കാറില്‍ നിന്നും തോക്കും മദ്യക്കുപ്പികളും കണ്ടെത്തി. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചതായും സംശയമുണ്ട്.