പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്നും വിവാദങ്ങള്‍ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന് പകരം കൊല്ലം സ്വദേശിയായ പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്ബറിലെത്തി ചുമതലയേറ്റത്.സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ 23ന് ആണ് തനിക്ക് പകരക്കാരൻ എത്തിയത്.അതിന് ശേഷമാണ് താൻ കൊല്ലത്ത് നിന്നും റിലീവ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പദ്‌മ ചന്ദ്രക്കുറുപ്പ് പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാല്‍ അത്തരം വാർത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണെന്നും നവീൻ ബാബുവിനെക്കുറിച്ച് കേട്ടിട്ടുണ്ട്, നേരിട്ട് അറിയില്ലെന്നും പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു.