Banner Ads

മലയാളിയില്ലാത്ത മലയാളം മീഡിയം സ്കൂൾ; കളമശ്ശേരിയിലെ വേറിട്ടൊരു കാഴ്ച

കൊച്ചി: മലയാളം മീഡിയം സർക്കാർ സ്കൂളായിട്ടും ഒന്നും രണ്ടും ക്ലാസുകളിൽ ഒരൊറ്റ മലയാളി വിദ്യാർഥി പോലുമില്ലാത്ത അപൂർവ സാഹചര്യത്തിൽ കളമശ്ശേരി നഗരസഭയിലെ പള്ളിലാങ്കര ഗവ. എൽപി സ്കൂൾ. ഇത്തവണ പുതുതായി പ്രവേശനം നേടിയ കുട്ടികളെല്ലാം തന്നെ അതിഥി തൊഴിലാളികളുടെ മക്കളാണെന്നതാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്.

നിലവിൽ സ്കൂളിൽ പഠിക്കുന്ന 27 വിദ്യാർഥികളിൽ വെറും രണ്ടുപേർ മാത്രമാണ് മലയാളികളായുള്ളത്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും ഓരോ മലയാളി കുട്ടികൾ വീതമേയുള്ളൂ. അതേസമയം, സ്കൂളിലെ അധ്യാപകരെല്ലാം മലയാളികളുമാണ്.ഒന്നാം ക്ലാസ് (ആകെ 7 കുട്ടികൾ): അസം സ്വദേശികളായ നാല് പേർ, ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേർ, ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു വിദ്യാർഥി.

രണ്ടാം ക്ലാസ് (ആകെ 6 കുട്ടികൾ): പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് പേർ, ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതം.”ചില വിദ്യാർഥികൾ നിലവിൽ നാട്ടിലേക്ക് പോയിരിക്കുകയാണ്. അവർ വൈകാതെ തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് 2022-ൽ നേപ്പാളിൽ നിന്നുള്ള ഒരു വിദ്യാർഥിയും ഈ സ്കൂളിൽ പഠിച്ചിരുന്നു.”ബെന്നി ജോസഫ്, പ്രധാന അധ്യാപകൻ പറഞ്ഞു.

ദേശീയതലത്തിൽ ശ്രദ്ധേയമാകുന്ന രീതിയിലുള്ള വൈവിധ്യമാണ് ഈ കൊച്ചു വിദ്യാലയത്തിലുള്ളത്. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ നിർവ്വഹിച്ചു.