ഹിമാചൽ പ്രദേശ് : ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ ഉത്തർപ്രദേശിന് സമാനമായി നടപ്പാക്കാൻ ശ്രമിക്കുന്നു. യോഗം കൂടിയതിന് ശേഷമായിരിക്കും അവസാന തീരുമാനം എടുക്കുക. ജനുവരി മാസം മുതലാണ് നിയമം നടപ്പിലാക്കുക. തലസ്ഥാനമായ ഷിംലയിൽ നിന്നാണ് തുടക്കം കുറിക്കുക.
ഇതിനകത്ത് തിരിച്ചറിയൽ രേഖകൾ കൊടുക്കുന്നതടക്കമുള്ള നടപടികൾ ക്രമങ്ങൾ പൂർത്തീകരിക്കും. ഉത്തര്‍പ്രദേശിനെ പോലെ ശക്തമായ നിയമം കൊണ്ടുവരാനായി ഞങ്ങളും തീരുമാനിച്ചു എന്ന് നഗരവികസന മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. ശുദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനായാണ് ഉടമകളുടെ പേരുകൾക്കൊപ്പം ജീവനക്കാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നത്. ഭക്ഷ്യ വ്യവസായത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
നഗരവികസന മന്ത്രാലയവും മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായാണ് ഈ നീക്കം. നിയമം നടപ്പാക്കുന്നതും സംബന്ധിച്ച വിശദാംശങ്ങൾ വിരളമാണെങ്കിലും, സർക്കാർ ഭക്ഷ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്ന് വ്യക്തമാണ്. ഒരു കൗമാരക്കാരന് ഷഹറന്‍പൂരില്‍ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെ അതികത്തേക്ക് തുപ്പുന്ന വീഡിയോ സെപ്റ്റംബര്‍ 12 ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൂടാതെ മൂത്രം കലര്‍ത്തി ജ്യൂസ് വിറ്റതിന് ഒരാളെ ഗാസിയാബാദില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഭക്ഷണം വിളമ്പുന്നതിന് തൊട്ട് മുമ്പായി ജ്യൂസിലേക്ക് തുപ്പിയതിന് രണ്ട് പേരെ നോയിഡയില്‍ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുൻനിർത്തിയാണ് ഭക്ഷണശാലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്.