
തിരുവനന്തപുരം:കാർ ഓടിച്ചുപടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഫുട്‌പാത്തിലേയ്ക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം.ഫുട്‌പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ നിർത്തിയിട്ട ഓട്ടോയിലും കാർ ഇടിച്ചു. അപകടത്തില്‍ അഞ്ചുപേർക്ക് പരിക്കേറ്റു.
ഇതില്‍ നാലുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേർ ഓട്ടോഡ്രൈവർമാരാണ്. മറ്റുരണ്ടുപേർ വഴിയാത്രക്കാരാണ്. കാർ അമിത വേഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. വട്ടിയൂർക്കാവ് സ്വദേശിയാണ് കാറോടിച്ചിരുന്നത്. കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്ന് ആർടിഒ വ്യക്തമാക്കി.