ട്രിച്ചി : ട്രിച്ചിയിലെ സർക്കാർ-എയ്ഡഡ് സ്കൂളുമായി ബന്ധപ്പെട്ട ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 31 കാരനായ ഡോക്ടറെ കസ്റ്റഡിയിലെടുത്തു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ (പോക്സോ) നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാൻ സഹായിച്ചതിന് പ്രതിയുടെ അമ്മയായ സ്കൂള്‍ ഹെഡ്മിസ്ട്രസിനെയും കസ്റ്റഡിയിലെടുത്തു.
3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇവരെ വിട്ടു. പീഡനം നേരിട്ട പെൺകുട്ടി ഹെല്‍പ്പ് ലൈൻ നമ്പറിൽ വിളിച്ചതിനെ തുടർന്നാണ് സംഭവം പുറത്ത് വന്നത്. പ്രതി മാസങ്ങളായി വിദ്യാർത്ഥിനികളെ ആക്രമിച്ചിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറും മറ്റുള്ള ഉദ്യോഗസ്ഥരും ഒരുമിച്ച് വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖത്തിലാണ് വിവരം വ്യക്തമായത്.