അയല്‍വാസിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 70കാരന് ശിക്ഷാവിധിച്ച് ആറ്റിങ്ങല്‍ അതിവേഗ കോടതി.കിഴുവിലം പറയത്തുകോണം സ്വദേശിയായ സുദേവനെയാണ് ഇദ്ദേഹം ഭാര്യ ഉപേക്ഷിച്ചുപോയ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇയാളുടെ വീട്ടില്‍ ടിവി കാണാനെത്തി കുട്ടിയെ ഇയാള്‍ അഞ്ചാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസുവരെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെ കൗണ്‍സലിംഗിന് വിധേയമാക്കിപ്പോഴാണ് പീഡനവിവരം പുറത്തുപറയുന്നത്.13 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷയും ആറ്റിങ്ങല്‍ അതിവേഗ കോടതി ജഡ്ജി ബിജുകുമാര്‍ സി.ആര്. ശിക്ഷ വിധിച്ചത് പിഴത്തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തില്‍ 1 ലക്ഷം രൂപ അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിട്ടി മുഖേന മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.