ചൊവ്വാഴ്ച രാവിലെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം, വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്ബതികളുടെ മകള്‍ അസ്‌ബിയ ഫാത്തിമ ആണ് പാമ്പുകടി യേറ്റ് മരിച്ചത്. മുത്തശ്ശിക്കൊപ്പമാണ് അസ്‌ബിയ ഉറങ്ങാൻ കിടന്നത്. മുത്തശ്ശി റഹമത്തിനെ പാമ്ബ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അസ്‌ബിയ ഫാത്തിമ തളർന്നു വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്ബു കടിയേറ്റ വിവരം അറിയുന്നത്.