
കൊച്ചി: കൊച്ചി പൊന്നുരുന്നിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും 24 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു . പാലാരിവട്ടം പൊലീസാണ് യുവാക്കളെ പിടികൂടിയത്.