
കൊച്ചി: 65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നടക്കും. ജനുവരി 4 മുതൽ 8 വരെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവം അരങ്ങേറുന്നത്. മറൈൻ ഡ്രൈവ് പ്രധാന വേദിയാകുന്ന കലോത്സവത്തിൽ ആകെ 27 വേദികളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
തൃശൂരിലാണ് കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവം നടന്നത്. 1,028 പോയിന്റോടെ കണ്ണൂർ ജില്ലയാണ് സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. മുൻ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടിയിരുന്നു. സ്‌കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആണ് കിരീടം സ്വന്തമാക്കിയത്.
അതേസമയം, സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കും. എൻ.ഐ.ടി (NIT) ഗ്രൗണ്ടാണ് കായികമേളയുടെ പ്രധാന വേദി. 10,000-ത്തിലധികം കായികപ്രതിഭകൾ മേളയിൽ പങ്കാളികളാകും.