Banner Ads

മദ്യപിച്ച് സ്റ്റിയറിങ് പിടിച്ച 17 സ്കൂൾ ബസ് ഡ്രൈവർമാർ കുടുങ്ങി; എറണാകുളം റേഞ്ചിൽ വ്യാപക പരിശോധന

കൊച്ചി: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമായി എറണാകുളം റേഞ്ചിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 13) പുലർച്ചെ മുതൽ പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്തി. റേഞ്ച് ഡിഐജി (DIG) യതീഷ് ചന്ദ്ര IPS-ന്റെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന.

സ്കൂൾ, കോളേജ് ബസുകളുടെ ഡ്രൈവർമാർ സർവീസ് ആരംഭിക്കുന്നതിന് മുൻപ് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ രാവിലെ 6 മണി മുതലാണ് വ്യാപക പരിശോധന ആരംഭിച്ചത്. റേഞ്ചിന് കീഴിലുള്ള വിവിധ ജില്ലകളിൽ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു നടപടി.കോട്ടയത്ത് ജില്ലാ പോലീസ് മേധാവി സാബു മാത്യു K.M. IPS-ന്റെ നേതൃത്വത്തിൽ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് പരിശോധന നടത്തിയത്.

പരിശോധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ 488,പരിശോധനയ്ക്ക് വിധേയരായ ഡ്രൈവർമാർ 1229,പിടിക്കപ്പെട്ടവർ മദ്യപിച്ച് വാഹനമോടിക്കാനെത്തിയ 17 ഡ്രൈവർമാരെ കണ്ടെത്തി.മദ്യപിച്ചതായി കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെ പോലീസ് കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിലും ഇത്തരം കർശനമായ പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.