
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റ് നമ്പറിന്. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ ഉച്ചയ്ക്ക് നടന്ന ചടങ്ങിലാണ് ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഈ വർഷത്തെ പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് ഇത്തവണ ഓണം ബമ്പറിന് ലഭിച്ചത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഏത് ഏജൻസി വഴിയാണ് വിറ്റഴിച്ചതെന്ന വിവരങ്ങൾ ഉടൻ ലഭ്യമാകും.