
തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി ജില്ലാ ഓഫീസിലേക്ക് 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. 17 ചാക്കുകളിലായാണ് പണം ഓഫീസിലേക്ക് എത്തിച്ചതെന്ന് അക്ഷയ് വെളിപ്പെടുത്തി.ഈ കള്ളപ്പണ ഇടപാടിനെക്കുറിച്ച് അറിയുകയും പ്രതികരിക്കുകയും ചെയ്തതോടെ തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നുവെന്ന് അക്ഷയ് ആരോപിക്കുന്നു.
പണം ഓഫീസിലേക്ക് മാറ്റുന്ന സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അക്ഷയ് വെളിപ്പെടുത്തി. സംഭവത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വലിയ തോതിലുള്ള ആരോപണങ്ങളാണ് മുൻ ഓഫീസ് സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.