
ഗുജറാത്തിലെ ബനസ്‌കന്ധയിൽ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മനുഷ്യക്കടത്ത് സംഘത്തിന് വിറ്റ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭാര്യയോടുള്ള വിദ്വേഷം തീർക്കാൻ 50,000 രൂപയ്ക്ക് അവളെ വിൽക്കാൻ ഗൂഢാലോചന നടത്തിയ ഭർത്താവ് നികേഷ് പട്ടേലിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.