
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ 23-കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മോണിക്കയും ആകാശും മൂന്ന് വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എസി വാങ്ങാൻ കഴിയില്ലെന്ന് ഭർത്താവ് പറഞ്ഞതിനെത്തുടർന്നുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.