കൊച്ചി: സിനിമാ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ. പ്രമുഖരായ പല നടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ട്.എന്നാല്‍, പഴി മുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണ്. പരിശോധനകള്‍ ശക്തമായതോടെ ഒരു മാസമായി സിനിമ സെറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഷൈന്‍ പോലീസിന് മൊഴി നല്‍കി.
ഷൈനിന്റെ ഫോണ്‍ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്ബിളുകളും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ദുരൂഹമായ പണം ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.