Banner Ads

66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്ബ്യന്‍മാരായി തിരുവനന്തപുരം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്ബ്യന്‍ സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം.ഗെയിംസില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരം കായിക മേളയില്‍ കിരീടം സ്വന്തമാക്കിയത്. ഓവറോള്‍ നേട്ടത്തില്‍ 1926 പോയന്റാണ് തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ചത്.

845 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 769 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണുള്ളത്. അതേസമയം അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ അമ്ബരപ്പിക്കുന്ന കുതിപ്പാണ് ഇത്തവണ കായികമേളയില്‍ കണ്ടത്. അത്ലറ്റിക്സ് വിഭാഗത്തില്‍ മലപ്പുറം ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു. നാല് മത്സരങ്ങള്‍ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ് നേടിയതോടെയാണ് മലപ്പുറം കന്നി കിരീടം ഉറപ്പിച്ചത്.

വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കിരീടം സമ്മാനിക്കും.സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മലപ്പുറം കിരീടം നേടുന്നത്. അത്‌ലറ്റിക്‌സിലെ എറണാകുളത്തിന്റെയും പാലക്കാടിന്റെയും കോട്ടകള്‍ തകര്‍ത്തെറിഞ്ഞാണ് കൊച്ചിയിലെ സിന്തറ്റിക് ട്രാക്കില്‍ മലപ്പുറം പുതുചരിത്രമെഴുതിയിരിക്കുന്നത്. പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാടിന് 189 പോയിന്റാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *