Banner Ads

ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ താമരശ്ശേരി മേഖലയില്‍ കനത്ത നാശനഷ്ടം

താമരശ്ശേരി മേഖലയില്‍ തച്ചംപൊയില്‍ നെരോംപാറ ആമിനയുടെ വീട് ഇടിമിന്നലില്‍ തകർന്നു.മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീട് തകർന്നത്. വൈദ്യുതി മീറ്ററും വയറിങ്ങും സ്വിച്ചുകളും കത്തി നശിച്ചു. ശുചി മുറിയിലെ ക്ലോസറ്റും അടുക്കളയില്‍ ഉണ്ടായിരുന്ന മരത്തിൻ്റെ മഞ്ചപ്പെട്ടിയും പൊട്ടിതെറിക്കുകയുണ്ടായി.ശുചി മുറിയില്‍ നിന്നും ടാങ്കിലേക്കുള്ള പി വി സി പൈപ്പ് നീളത്തില്‍ പൊട്ടി തകർന്നു. വീടിനു പുറത്തു നിലം ഉഴുതു മറിച്ച നിലയിലുമാണ്. സംഭവ സമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി. കൊടുവള്ളി വാരിക്കുഴിത്താഴം പുല്‍പറമ്ബ് ഭാഗത്ത് വീടിനും പൊടിമില്ലിനും നാശനഷ്ടം ഉണ്ടായി. പുല്‍പ്പറമ്ബില്‍ പ്രഭാകരൻ്റെ വീടിൻ്റെ മെയിൻ സ്വിച്ച്‌, ജനല്‍ചില്ലുകള്‍, വീടിൻ്റെ കോണ്‍ക്രീറ്റ് എന്നിവയും സ്ലാബ് ഭാഗികമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് കൈകള്‍ക്ക് ഷോക്കേറ്റു


     
                
                

Leave a Reply

Your email address will not be published. Required fields are marked *