Banner Ads

പോക്സോ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50000 രൂപ പിഴയും

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരനെന്ന് കോടതി. ഒരു വർഷം തടവും 50000 രൂപ പിഴയുമാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (രണ്ട്) ശിക്ഷ വിധിച്ചത്.

അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ച കോടതി നടന് ജാമ്യവും നൽകി. 2022 ജൂലൈ നാലിന് തൃശൂർ അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഇതുവഴി പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് നേരെ നടൻ നഗ്നത പ്രദർശനം നടത്തുകയായിരുന്നു.

പെൺകുട്ടികളുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ സ്പെഷ്യൽ ജഡ്ജ് ശിക്ഷ വിധിക്കുകയായിരുന്നു. മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഒരു മാസത്തെ സാവകാശം നൽകിയ ശേഷമാണ് ജാമ്യം അനുവദിച്ചത്.