Banner Ads

പരീക്ഷ ക്രമക്കേട്: പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം : പി എസ് സി പരീക്ഷ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി പി എസ് സി ചെയർമാൻ എംആർ ബൈജു പ്രത്യേക അന്വേഷണ സംഘത്തിന് മറുപടി നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് ശേഷം മാത്രമേ ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് ബൈജു അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. അന്വേഷണ സംഘം ബൈജുവിന് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്.

നേരത്തെ കേസ് അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച ബൈജുവിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് കോടതിയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്.